Friday, April 30, 2010

പ്രധാന ഭാഗങ്ങള്‍


ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാർഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരികാർഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാർഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എൻഡൊകാർഡിയം" എന്ന് അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌. ഇവയിലെ മുകൾഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കിൽ ഓറിക്കിളുകൾ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.ഓറിക്കിളുകൾക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകൾക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.

വലത്തുവശത്തേയും ഇടത്തുവശത്തേയും അറകൾ തമ്മിൽ നേരിട്ടു ബന്ധമില്ല. എന്നാൽ ഗർഭസ്ഥശിശുവിൻറെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകൾ തമ്മിൽ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചുകഴിഞ്ഞാൽ ഉടൻ ഈ ദ്വാരം അടഞ്ഞുപോകുന്നു.

വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദയപേശികളുടെ പ്രവർത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. അയോർട്ടയുടെ തുടക്കത്തിൽനിന്നും രണ്ട്‌ കൊറോണറി ആർട്ടറികൾ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ അറിയപ്പെടുക. ഈ ആർട്ടറികളാണ് ഹൃദയപേശികൾക്ക്‌ വേണ്ട ശുദ്ധരക്തം എത്തിക്കുക